കര്‍ണാടകയില്‍ ഇന്ന് 8,477 പേര്‍ക്ക് കൊവിഡ്; ആന്ധ്രാപ്രദേശില്‍ 4,038 പേര്‍ക്ക്

കര്‍ണാടകയില്‍ ഇന്ന് 8,477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 8,841 പേര്‍ രോഗ മുക്തി നേടി. 85 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,43,848 ആയി. സംസ്ഥാനത്ത് ഇതുവരെ 6,20,008 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് നിലവില്‍ 1,113,538 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്. സംസ്ഥാനത്തെ മൊത്തം മരണം 10,283 ആയി.

ആന്ധ്രാപ്രദേശില്‍ ഇന്ന് 4,038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 38 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,71,053 ആയി. 7,25,099 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 40,047 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്. സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം 6,357 ആയി.

Top