വേലി തര്‍ക്കം; ആന്ധ്രയില്‍ ഗ്രാമീണര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, ഒരാള്‍ കൊല്ലപ്പെട്ടു

അനന്ത്പുര്‍: കോവിഡ് ഭീതിയില്‍ വേലി പൊളിച്ചതുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ ഒരു ഗ്രാമത്തില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അനന്തപുര്‍ ജില്ലയിലെ ബട്ടാലപ്പള്ളി മണ്ഡലത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ 33 കാരന്‍ കട്ടമ്മയ്യയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

അനന്തപുര്‍ ജില്ലയിലെ ബട്ടാലപ്പള്ളി എന്ന സ്ഥലത്താണ് സംഭവം. വൈറസ് പടരുന്നത് തടയുന്നതിനായി മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ആളുകളെ തടയുന്നതിനായി എഡുല മുസ്താപൂരിലെ ഗ്രാമവാസികള്‍ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ കുറ്റിക്കാടുകളും ശാഖകളും ഉപയോഗിച്ച് വേലി കെട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം.

കഴിഞ്ഞ ദിവസം രാത്രി ഒരു കൂട്ടം ഗ്രാമീണര്‍ മുയലുകളെ വേട്ടയാടാന്‍ വല സ്ഥാപിക്കാന്‍ വേലിയുടെ ഒരു ഭാഗം നീക്കം ചെയ്തു. ഇതിന്റെ പേരില്‍ ഇരു കൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തിങ്കളാഴ്ച രാവിലെ ആയുധങ്ങളുമായെത്തിയ
ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. പൊലീസുകാരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Top