ജഗന്‍മോഹന്‍ റെഡ്ഡിക്കു കുത്തേറ്റ സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്. . .

ന്യൂഡല്‍ഹി: ആന്ധ്രയിലെ പ്രതിപക്ഷ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്കു കുത്തേറ്റ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് രംഗത്ത്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ നേരില്‍ കണ്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി സായി റെഡ്ഡി നിവേദനം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എതിര്‍ അഭിപ്രായം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജഗന്‍മോഹന്‍ റെഡ്ഡിയെ ആക്രമിച്ച ശ്രീനിവാസ റാവുവിന് ഡിജിപി ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നതായും സായി റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സായി റെഡ്ഡി അറിയിച്ചിരുന്നു.

Top