കേരളത്തിന് സഹായഹസ്തവുമായി ആന്ധ്ര; 35 കോടി രൂപയുടെ ചെക്ക് ഇപി ജയരാജന് കൈമാറി

jayarajn_ep

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ആന്ധ്ര സര്‍ക്കാര്‍. 35കേടിരൂപയുടെ ധന സഹായം ആന്ധ്ര ഉപമുഖ്യമന്ത്രി ചിന്ന രാജപ്പ മന്ത്രി ഈ പി ജയരാജന് കൈമാറി. ഇന്ന് രാവിലെ സെക്രട്ടറിയേറ്റിലെത്തിയാണ് ആന്ധ്ര ഉപമുഖ്യമന്ത്രി ചിന്ന രാജപ്പ മന്ത്രി ഈ പി ജയരാജന് 35കോടി രൂപയുടെ ചെക്ക് കൈമാറിയത്. നേരത്തെ 10 കോടി രൂപയും 16കോടി രൂപയുടെ അവശ്യവസ്ഥുക്കളും ആന്ധ്ര സര്‍ക്കാര്‍ കേരളത്തിലെത്തിച്ചിരുന്നു.

പുതിയൊരു കേരളം നിര്‍മ്മിക്കുന്നതിന് സംസ്ഥാനത്തിനൊപ്പമുണ്ടാകുമെന്നും നല്‍കിയ തുകയുടെ ഒരു ഭാഗം പമ്പയുടെ വികസനത്തിന് ഉപയോഗിക്കണമെന്നും ചിന്ന രാജപ്പ് മന്ത്രി പറഞ്ഞു. മാത്രമല്ല കേന്ദ്രം കേരളത്തിന് നല്‍കിയ സഹായം കുറവാണെന്നും കുടുതല്‍ സഹായം നല്‍കാന്‍ തയ്യാറാകണമെന്നും വിദേശരാജ്യങ്ങള്‍ സഹായവുമായി വരുമ്പോള്‍ അത് തടയുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് നല്‍കിയ പിന്തുണക്കും സഹായത്തിനും നന്ദിയുണ്ടെന്നും ഒരു ഭാഗം പമ്പയുടെ വികസനത്തിന് ഉപയോഗിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും മന്ത്രി ഈ പി ജയരാജന്‍ വ്യക്തമാക്കി.

Top