ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇനി സര്‍ക്കാര്‍ സ്ഥാപനം. . .

ബംഗളൂരു: നഷ്ടത്തിലോടിയിരുന്ന ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇനി സര്‍ക്കാര്‍ സ്ഥാപനമായിരിക്കും.

കോര്‍പ്പറേഷനെ സര്‍ക്കാരില്‍ ലയിപ്പിക്കുവാനുള്ള തീരുമാനത്തിന് ആന്ധ്രാ മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ് ഇതോടെ അര ലക്ഷത്തോളം തൊഴിലാളികള്‍ സര്‍ക്കാര്‍ ജീവനക്കാരാകും.

നഷ്ടത്തില്‍ മാത്രം ഓടിയിരുന്ന ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് 6373 കോടി രൂപയോളമാണ് ബാധ്യതയുണ്ടായിരുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുവാനോ വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുവാനോ കോര്‍പ്പറേഷന് പണമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് തൊഴില്‍ സുരക്ഷിത്വം തേടി എപിഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ സമരം ചെയ്തത്.

53261 തൊഴിലാളികളാണ് ഇനി സര്‍ക്കാര്‍ ജീവനക്കാരാകുന്നത്. ഇവരുടെ വിരമിക്കല്‍ പ്രായം സര്‍ക്കാര്‍ ജീവനക്കാരുടേത് പോലെ 58ല്‍ നിന്ന് 60 ആയി ഉയരുകയും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും.

Top