എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സഹപാഠികള്‍ക്കെതിരെ പരാതി

rape

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സഹപാഠികള്‍ ചേര്‍ന്ന് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് മറ്റൊരു വിദ്യാര്‍ത്ഥി ബ്ലാക്ക് മെയില്‍ ചെയ്തതായും വിദ്യാര്‍ഥിനി പരാതിയില്‍ ആരോപിച്ചു.

കൃഷ്ണ ജില്ലയിലെ അഗിരിപള്ളിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയാണ് സഹപാഠിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികളായ വംശി, ശിവ റെഡ്ഡി എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. വംശിക്കും ശിവ റെഡ്ഡിക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഫെബ്രുവരിയില്‍ വംശിയും ശിവ റെഡ്ഡിയും ചേര്‍ന്ന് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ തന്നെ കൊണ്ടുപോയെന്നും അവിടെ വെച്ച് മയക്കു മരുന്നു കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നല്‍കിയെന്നും തുടര്‍ന്ന് ബോധം മറഞ്ഞപ്പോള്‍ ഇരുവരും ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നുമാണ് പെണ്‍ക്കുട്ടി പറയുന്നത്.

സംഭവത്തിനു പിന്നാലെ വിദ്യാര്‍ത്ഥിനി കോളേജ് അധികൃതരെ സമീപിച്ചെങ്കിലും പൊലീസില്‍ വിവരം അറിയിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും പകരം ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും തന്നോടു മാപ്പു പറയാന്‍ കുറ്റക്കാരായ ആണ്‍കുട്ടികളോട് കോളേജ് അധികൃതല്‍ ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു.

Top