നമുക്ക് രണ്ട് എന്ന ചിന്ത മാറണം; കുടുംബാസൂത്രണത്തെ തള്ളി ചന്ദ്രബാബു നായിഡു

Chandrababu Naidu

അമരാവതി: കുടുംബാസൂത്രണത്തെ തള്ളി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത്. നാം രണ്ട്, നമുക്ക് രണ്ട് എന്ന ചിന്ത മാറണമെന്നും രണ്ടിലധികം കുട്ടികള്‍ ഉള്ളതാണ് നല്ലതെന്നുമാണ് നായിഡു പറഞ്ഞത്.

നാല് കുട്ടികള്‍ വേണമെന്ന് ആഗ്രഹമുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും ഇന്നത്തെ തലമുറ വിവാഹത്തില്‍ നിന്ന് അകന്ന് പോവുകയാണെന്നും അവര്‍ വിവാഹം വേണ്ടെന്ന അഭിപ്രായം പറയുന്നതും കുട്ടികള്‍ വേണെന്ന് പറയുന്നതുമൊക്കെ ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കുട്ടിയെങ്കിലും വേണമെന്നത് ഒരു ഉത്തരവാദിത്തമായാണ് കാണേണ്ടത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഏറ്റവും വിജയകരമായി കുടുംബാസൂത്രണം നടപ്പാക്കിയ സംസ്ഥാനമാണ് ആന്ധ്രാ പ്രദേശ്. ഇതോടെ ജനന നിരക്ക് കുറഞ്ഞു. ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ജപ്പാനിലും ചൈനയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ നീക്കം കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ വലുതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top