ഭാര്യയുടെ കഴുത്തറുത്തെടുത്ത് നഗരത്തിലൂടെ നടന്ന യുവാവ് അറസ്റ്റില്‍

arrest

വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ഭാര്യയുടെ കഴുത്തറുത്തെടുത്ത് നഗരത്തിലൂടെ നടന്ന യുവാവ് ഒടുവില്‍ പൊലീസിന് കീഴടങ്ങി.

സത്യനാരായണപുരയിലെ ശ്രീനഗര്‍ കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം. മണിക്രാന്തി (23) എന്ന യുവതിയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രദീപ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിനുള്ളില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒരു കൈയില്‍ തലയും മറുകൈയില്‍ കത്തിയുമായി തെരുവിലൂടെ നടന്ന് നീങ്ങുകയായിരുന്നു ഇയാള്‍. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ തല കനാലില്‍ വലിച്ചെറിഞ്ഞ ശേഷമാണ് ഇയാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

തല കണ്ടെടുക്കുന്നതിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തലയില്ലാത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയയ്ക്കുകയും ചെയ്തു.

ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാല്‍ അടുത്തായി ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മണിക്രാന്തി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്.

Top