ആന്ധ്രാപ്രദേശിനെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന്ചന്ദ്രബാബു നായിഡു

chandra-naidu

ഹൈദരാബാദ്: മികച്ച നിക്ഷേപ കേന്ദ്രമാക്കി ആന്ധ്രാപ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2022 ആകുമ്പോള്‍ ഇന്ത്യയിലെ മൂന്ന് പ്രധാന നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്നായി ആന്ധ്രപ്രദേശ് മാറുമെന്നും, 2029ല്‍ ഇന്ത്യയിലെ മികച്ച നിക്ഷേപ കേന്ദ്രങ്ങള്‍ ആന്ധ്രയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2050 തോടെ ലോകത്തില്‍ മികച്ച അഞ്ച് നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്ന് ആന്ധ്രയായിരിക്കുമെന്നും, ആഗോളതലത്തില്‍ ഏറ്റവും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമാക്കി ആന്ധ്രയെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

Top