ഒരു ദിവസം കൊണ്ട് 13 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്കി റെക്കോര്‍ഡിട്ട് ആന്ധ്രപ്രദേശ്

ഹൈദരാബാദ്: കൊവിഡ് വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ആന്ധ്രപ്രദേശ്. ഒരുദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് ആന്ധ്രാപ്രദേശ്. ഞായറാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്കുപ്രകാരം 13 ലക്ഷത്തിലേറെ പേര്‍ക്ക് സംസ്ഥാനത്ത് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കി.

ആന്ധ്രാപ്രദേശില്‍ ഇതിനോടകം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഞായറാഴ്ച ഒരുകോടി പിന്നിടുകയും ചെയ്തു. മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് വാക്‌സിന്‍ നല്‍കിയത്.

13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണി മുതലാണ് മെഗാ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നിലുള്ളത്. 45 വയസിന് മുകളിലുള്ളവര്‍ക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്‌സിനേഷന്‍ നടന്നത്.

Top