പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പിനായി അനുമതി തേടിയ ആന്ധ്ര സര്‍ക്കാരിനെ നേരത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊവിഡ് മൂന്നാംതരംഗത്തിന്റെ ആശങ്കകള്‍ക്കിടയില്‍ പരീക്ഷ നടത്തണം എന്ന നിര്‍ബന്ധം എന്തിനെന്ന് ആന്ധ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചുു.

പതിനൊന്നാം ക്ലാസ് പരീക്ഷ നടത്താനിരിക്കുന്ന കേരളത്തിനും ഇക്കാര്യങ്ങള്‍ ബാധകമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് സംസ്ഥാന പരീക്ഷകള്‍ റദ്ദാക്കിയ സംസ്ഥാനങ്ങളോട് മൂല്യനിര്‍ണയത്തിനുള്ള ഫോര്‍മുല പത്ത് ദിവസത്തിനം തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി 12ാം ക്ലാസ് ഫലപ്രഖ്യാപനം ജൂലായ് 31നകം നടത്തണമെന്നും ആവശ്യപ്പെട്ടു.

പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രപ്രദേശും നല്‍കിയ സത്യവാങ്മൂലങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്.

Top