ആന്ധ്രാപ്രദേശിന് അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിശ്ചയിച്ച് ജഗന്‍മോഹന്‍ റെഡ്ഡി

അമരാവതി: ആന്ധ്രാപ്രദേശിന് അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. പട്ടികജാതി, പട്ടിക വര്‍ഗം, പിന്നാക്കജാതി, ന്യൂനപക്ഷം, കാപ്പ് സമുദായം എന്നിങ്ങനെ ഒരോ സമുദായങ്ങളില്‍ നിന്നും ഒരോ ഉപമുഖ്യമന്ത്രിമാര്‍ വീതം ഉണ്ടാകും. അമരാവതിയിലെ വീട്ടില്‍ വച്ച് നടന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ജഗന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

അംഗബലം കുറവുള്ള പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുമെന്നും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്നും ജഗന്‍ അറിയിച്ചു.

Top