തെരഞ്ഞെടുപ്പ് മുന്നൊരുക്കം, ആന്ധ്രാ-കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ആന്ധ്രാപ്രദേശ് : തെരഞ്ഞെടുപ്പിന് മുമ്പ് പ്രദേശിക പാര്‍ട്ടികളുടെ ഐക്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ആന്ധ്രാമുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാര സ്വാമിയും കൂടിക്കാഴ്ച നടത്തി. വിജയവാഡയില്‍ വെച്ചായിരുന്നു ഇരുവരും ചര്‍ച്ചകള്‍ നടത്തിയത്. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നും അതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായും ഇരു നേതാക്കളും അറിയിച്ചു.

എന്‍ഡിഎ നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ എല്ലാ തരത്തിലുമുള്ള പ്രതിരോധങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നടത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. കര്‍ണ്ണാടകയില്‍ വിശാലഐക്യ സമവാക്യങ്ങള്‍ വിജയിച്ച സാഹചര്യത്തില്‍ ഇത് രാജ്യവ്യാപകമായി പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്.

വിജയവാഡയിലെ കനകദുര്‍ഗ്ഗ ക്ഷേത്രത്തിലും കുമാരസ്വാമി സന്ദര്‍ശനം നടത്തി. 45 മിനിറ്റാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച നീണ്ടു നിന്നത്.

Top