ആന്ധ്രാപ്രദേശ് എംഎൽസിയായ എം.വി.വി.എസ് മൂർത്തി വാഹനാപകടത്തിൽ മരിച്ചു

അമരാവതി: മുതിര്‍ന്ന തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് എംഎല്‍സിയുമായ എം.വി.വി.എസ് മൂര്‍ത്തി (76) യുഎസില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.

അപകടത്തെ തുടര്‍ന്ന് മൂര്‍ത്തിക്കൊപ്പം തന്നെ മൂന്നു പേര്‍ കൂടി മരിച്ചിരുന്നു. യുഎസിലെ അലാക്‌സയില്‍ വെച്ച് ഹൈവേയില്‍ ട്രക്കുമായി കാര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂര്‍ത്തി ഉല്‍പ്പെടെ നാലു പേര്‍ മരിച്ചത്.

ഞായറാഴ്ച നടക്കുന്ന സ്വകാര്യ പരിപാടിക്ക് അലാക്‌സയിലെത്തിയതായിരുന്നു അദ്ദേഹം. അമേരിക്കന്‍ സമയം തിങ്കളാഴ്ച വൈകുന്നേരം വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കു പോകവെയാണ് അപകടം സംഭവിച്ചത്. വിശാഖപട്ടണം മണ്ഡലത്തില്‍ നിന്നും രണ്ടു തവണ എംപിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Top