യുവാക്കള്‍ക്ക് മാസംതോറും 1000 രൂപ പദ്ധതിയുമായി ആന്ധ്രാപ്രദേശ്

Chandrababu Naidu

അമരാവതി: തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 1000 രൂപ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. ഒക്ടോബര്‍ രണ്ടാം തീയതി ‘യുവ നെസ്താം സ്‌കീം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു അറിയിച്ചു.

യുവാക്കളെ ശക്തിപ്പെടുത്താനായിട്ടാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനും അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും യുവാക്കള്‍ക്ക് സഹായം ആവശ്യമാണ്. അവരുടെ മനോഭാവം പോസിറ്റീവായി നിലനിര്‍ത്താനും എല്ലാം പുതിയ പദ്ധതികള്‍ സഹായകമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

’10 ലക്ഷം യുവാക്കള്‍ക്ക് കഴിവുകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ ട്രെയിനിംഗ് പരിപാടി സംഘടിപ്പിക്കുന്നുണ്ട്. 260 ആളുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. സിംഗപ്പൂര്‍, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്‌’ ചന്ദ്രബാബു നായിഡു നിയമസഭയെ അറിയിച്ചു.

പ്രത്യേകപദവി ആന്ധ്രപ്രദേശിന് ലഭിക്കുകയാണെങ്കില്‍ വലിയ പദ്ധതികള്‍ സംസ്ഥാനത്ത് തുടങ്ങാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിരുന്നു.

Top