പ്രകൃതികൃഷിക്കായി ആന്ധ്രാ ഗവണ്‍മെന്റിന്റെ സ്‌കെയില്‍ ഔട്ട് സ്‌കീം

Chandrababu Naidu

ഗുണ്ടൂര്‍: പ്രകൃതികൃഷിക്കായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സീറോ ബേസ്ഡ് നാച്ചുറല്‍ ഫാര്‍മിങ് (ZBNF) സ്‌കെയില്‍ ഔട്ട് സ്‌കീം ആരംഭിച്ചു. 2024 ഓടെ ആറ് മില്യണ്‍ കര്‍ഷകര്‍ക്ക് സ്‌കീമിന്റെ ഉപയോഗം ലഭിക്കുമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

സ്‌കീമിന്റെ ഔദ്യോഗികതല പ്രഖ്യാപനം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ശനിയാഴ്ച നടത്തി. എസ് ഐ എഫ് എഫ് (Sustainable India Finance Facility), യു എന്‍ ഇ പി ( United Nations Environment Program), ഡബ്ല്യു എ സി (World Agroforestry Center), , ബി എന്‍ പി പാരിബാസ് എന്നിവയുടെ പങ്കാളിത്തത്തോടുകൂടി സംസ്ഥാന കൃഷി വകുപ്പ് സ്‌കെയില്‍ ഔട്ട് സ്‌കീം സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.

2017-18 വര്‍ഷത്തില്‍ 1,63,034 കര്‍ഷകര്‍ ആന്ധ്രാപ്രദേശില്‍ സ്‌കീമില്‍ പങ്കെടുക്കും. 2024 ഓടുകൂടി സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും സ്‌കീമിനുള്ളില്‍ കൊണ്ടു വരാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഇതിനിടയില്‍ എസ് ഐ എഫ് എഫ് കര്‍ഷകര്‍ക്ക് സാമ്പത്തിക പിന്തുണ വര്‍ധിപ്പിക്കുകയും ചെയ്യും.

Top