സൗദി പ്രോ ലീഗില്‍ ഇനിയുള്ള മത്സരങ്ങളില്‍ ആന്‍ഡേഴ്‌സണ്‍ ടലിസ്‌ക കളിക്കില്ല

റിയാദ്: സൗദി പ്രോ ലീഗില്‍ ഇനിയുള്ള മത്സരങ്ങളില്‍ ബ്രസീലിയന്‍ താരം ആന്‍ഡേഴ്‌സണ്‍ ടലിസ്‌ക കളിക്കില്ല. തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം കളത്തില്‍ നിന്ന് പിന്മാറുന്നത്. എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദ ക്വാര്‍ട്ടര്‍ മത്സരം ടലിസ്‌ക കളിച്ചിരുന്നില്ല. സീസണില്‍ ഇതുവരെ 25 മത്സരങ്ങള്‍ അല്‍ നസറിനായി കളിച്ച ടലിസ്‌ക 25 ഗോളുകള്‍ നേടിയിട്ടുണ്ട്.

ചികിത്സയുടെ ഭാഗമായി ഇറ്റലിയിലാണ് താരം. സൗദി പ്രോ ലീഗ് സീസണില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍. 22 മത്സരങ്ങളില്‍ നിന്നായി 53 പോയിന്റും അല്‍ നസര്‍ നേടിയിട്ടുണ്ട്.

പരിക്കുകള്‍ ഫുട്‌ബോളിന്റെ ഭാഗമാണ്. എന്നാല്‍ ഇത് തിരിച്ചുവരവിന്റെ തുടക്കമാണ്. ദൃഢനിശ്ചയമാണ് എല്ലാത്തിലും വലുത്. അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരുമെന്നും ടലിസ്‌ക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Top