ആന്‍ഡെര്‍ ഹെരേരയെ സ്വന്തമാക്കാന്‍ പി എസ് ജി ഒരുങ്ങുന്നു; ഒരാഴ്ചയിലെ വേതനം 150000 യൂറോ

ന്‍ഡെര്‍ ഹെരേരയെ സ്വന്തമാക്കാന്‍ ഒരുങ്ങി പി എസ് ജി. മാഞ്ചസ്റ്ററുമായുള്ള കരാറിന്റെ അവസാന മാസങ്ങളിലാണ് ഹെരേര ഇപ്പോള്‍ ഉള്ളത്. ഈ അവസരം മുതലെടുക്കാന്‍ ഒരുങ്ങുകയാണ് പി എസ് ജി. ഹെരേരയ്ക്ക് വന്‍ വേതനം വാഗ്ദാനം ചെയ്ത് ഫ്രീ ട്രാന്‍സ്ഫറില്‍ ഹെരേരയെ സ്വന്തമാക്കുകയാണ് പി എസ് ജിയുടെ ലക്ഷ്യം.

ഏകദേശ 150000 യൂറോ ആണ് ഒരാഴ്ചയിലെ വേതനമായി ഹെരേരയ്ക്ക് പിഎസ്ജി വാഗ്ദാനം ചെയ്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡിലെ അവിഭാജ്യ ഘടകമാണ് ഹെരേര. ആരാധകരുടെ പ്രിയ താരം കൂടി ആയതിനാല്‍ ഹെരേരയെ ക്ലബില്‍ നിലനിര്‍ത്തുക എന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആവശ്യമാണ്. ഹെരേര മാത്രമല്ല മാറ്റ, ഡി ഹിയ എന്നിവര്‍ ഒന്നും ക്ലബുമായി പുതിയ കരാര്‍ ഒപ്പ് വച്ചിട്ടില്ല.

Top