ആന്‍ഡര്‍ ഹെരേര മാഞ്ചസ്റ്റാര്‍ യുണൈറ്റഡ് വിടുന്നു

മാഞ്ചസ്റ്റാര്‍ യുണൈറ്റഡ് താരം ആന്‍ഡര്‍ ഹെരേര ഈ സീസണ്‍ അവസാനിക്കുന്നതോടെ ക്ലബ് വിടും. ഹെരേര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുണൈറ്റഡ് ഇറക്കിയ യാത്രയയപ്പ് വീഡിയോയിലാണ് താന്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടും എന്ന് അറിയിച്ചത്.

സ്പാനിഷ് ക്ലബായ അത്‌ലെറ്റിക്കോ ബില്‍ബാവോയില്‍ നിന്ന് 2014ലാണ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. ഇതുവരെ ഇരുന്നോറം മത്സരങ്ങളാണ് ഹരേര മാഞ്ചസാറ്റിനു വേണ്ടി കളിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനൊപ്പം യുറോപ്പാ ലീഗും ഹരേര നേടിയിട്ടുണ്ട്. 2016-17 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മികച്ച കളിക്കാരനായും ഈ സ്‌പെയിന്‍കാരന്‍ തിരഞ്ഞെടുക്കപ്പെട്ടു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്ന താരം ഏത് ക്ലബിലേയ്ക്കാണ് പോകുന്നതെന്ന് വ്യക്തമല്ല.

Top