മികച്ച വിജയം നേടി ‘അണ്ടേ സുന്ദരാനികി’

സ്രിയ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.’അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തില്‍ നാനിയാണ് നസ്രിയയുടെ നായകനായി എത്തുന്നത്. ചിത്രം കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത് . മികച്ച വിജയം നേടി ചിത്രം മുന്നേറുകയാണ്.

ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നസ്രിയയുടെ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ വീഡിയോ മൈത്രി മൂവി മേക്കേഴ്‌സിന്റെ നേരത്തെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നസ്രിയ നായികയാകുന്ന ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളികളും. മൈത്രി മൂവി മേക്കേര്‍സ് ആണ് നിര്‍മ്മാണം. 2020ല്‍ റിലീസ് ചെയ്ത മലയാള ചിത്രം ട്രാന്‍സിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തില്‍ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top