തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍ തീരത്ത് ; ജൂണ്‍ ആറിന് കേരളത്തില്‍

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐഎംഡി) അറിയിച്ചു. ജൂണ്‍ 6 മുതല്‍ കേരളത്തില്‍ മഴയെത്തുമെന്നും അറിയിച്ചു.

ഈവര്‍ഷം വേനല്‍ മഴ ലഭിച്ചത് സാധാരണയിലും കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 15 വരെ 75.9 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. സാധാരണ 96.8 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കാറുള്ളത്. കാര്‍ഷികമേഖലയ്ക്ക് നിര്‍ണായകമായ വേനല്‍മഴയിലെ കുറവ് വിളവിനെ ബാധിക്കും.

Top