ടൊവിനോ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ വിന്റെ ഫസ്റ്റ് ലുക്ക് നാളെ പുറത്ത് വിടും

ത്തേമാരി, ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് സലിം അഹമ്മദ്. മമ്മൂട്ടി നായകനായ പത്തേമാരി ആണ് സലിം അഹമ്മദ് സംവിധാനം ചെയ്ത അവസാന ചിത്രം. ഇതിനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നാളെ ടോവിനോയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടും.

ദുല്‍ഖര്‍ സല്‍മാനെയായിരുന്നു ചിത്രത്തില്‍ നായകസ്ഥാനത്തേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ദുല്‍ഖറിന്റെ തിരക്കുകള്‍ കാരണം ടൊവിനോയെ തിരഞ്ഞെടുക്കുകയായിരുന്നു. ഒക്ടോബര്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രം അടുത്ത വര്‍ഷം ആയിരിക്കും റിലീസ് ചെയ്യുക.

അലെന്‍സ് മീഡിയ , കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദൃശ്യങ്ങള്‍ ഒരുക്കുന്നത് മധു അമ്പാട്ടും സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും ആണ്. ബിജിപാല്‍ ആണ് സംഗീതം.

Top