ഈജിപ്തിൽ നിന്നും 2500 വർഷം പഴക്കമുള്ള ശവപ്പെട്ടികൾ കണ്ടെടുത്തു

ജിപ്ത് ;  ഈജിപ്തിൽ നിന്നും  പ്രാചീന ശവപ്പെട്ടികൾ കണ്ടെത്തി. ഏതാണ്ട് 2500 വർഷം പഴക്കമുള്ള 59 ശവപ്പെട്ടികളാണ് കണ്ടെടുത്തത്. ഇക്കൊല്ലം കണ്ടെത്തുന്നതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. മരം കൊണ്ടുള്ള ശവപ്പെട്ടികൾ ബിസി 300കളിൽ നിന്നുള്ളതാണ്.

കൈറോയിലെ സക്കാറയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. 12 മീറ്ററുകൾ ആഴത്തിലുള്ള മൂന്ന് ശവസംസ്കാര കേന്ദ്രങ്ങളും ദൈവങ്ങളുടെ 40ലധികം രൂപങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Top