കോമഡി ഉത്സവം അവതാരകന്‍ മിഥുന്‍ രമേശ് നായകനാകുന്നു

midhun iritti

ടനും ഫ്‌ലവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവം അവതാരകനുമായ മിഥുന്‍ രമേശ് നായകനാകുന്നു. ‘ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി’ എന്ന ചിത്രത്തിലാണ് മിഥുന്‍ നായകവേഷത്തിലെത്തുന്നത്. പ്രൊബേഷന്‍ പിരീഡില്‍ ഇരിട്ടിയില്‍ ജോലി നോക്കുന്ന അന്‍ഷാദ് എന്ന എസ്‌ഐയുടെ അനുഭവമാണ് സിനിമയുടെ പ്രമേയം. ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

കോമഡി ഉത്സവത്തിന്റെ ഗ്രൂമര്‍മാരില്‍ ഒരാളായ സതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരേഡന്‍സ് ഫിലിംസിന്റെ ബാനറില്‍ ഹമീദ് കേരേഡനും സുഭാഷ് വാണിമ്മേലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുരൂപ് കൊയിലാണ്ടിയും സര്‍ജി വിജയനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Top