അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്: സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണം പ്രഖ്യാപിക്കണോ എന്ന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും.കോളേജിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.

2016-2017 വര്‍ഷത്തെ പ്രവേശനം ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതി ഒരുങ്ങുന്നത്. 2016-17 വര്‍ഷം കുട്ടികള്‍ നല്‍കിയ ഫീസിന്റെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ സമര്‍പ്പിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച ശേഷമാകും അന്വേഷണക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

Top