കുഞ്ചാക്കോ ബോബന്‍ – മിഥുന്‍ മാനുവല്‍ ചിത്രം ‘അഞ്ചാം പാതിരാ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

രിയറിലെ ആദ്യ ത്രില്ലര്‍ ചിത്രമൊരുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസ്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘അഞ്ചാം പാതിരാ’ എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

മിഥുന്റെ കഴിഞ്ഞ ചിത്രം ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവും’ നിര്‍മ്മിച്ച ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. ചിത്രീകരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഷൈജു ഖാലിദ് ആണ് ‘അഞ്ചാം പാതിരാ’യുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം സുശിന്‍ ശ്യാമും നിര്‍വ്വഹിക്കും.

‘ഓം ശാന്തി ഓശാന’ എന്ന ഹിറ്റ് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായി രംഗപ്രവേശം ചെയ്തയാളാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

Top