അഞ്ചല്‍ കൊലപാതകം: അന്വേഷണ സംഘത്തെ മാറ്റി,പുതിയ ചുമതല പുനലൂര്‍ ഡിവൈഎസ്പി അനില്‍കുമാറിന്

police

കൊല്ലം: കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. പുനലൂര്‍ ഡിവൈഎസ്പി അനില്‍കുമാറിനാണ് പുതിയ അന്വേഷണ ചുമതല. സിഐയുടെ അന്വേഷണത്തിനെതിരെ സിപിഐഎം രംഗത്ത് വന്നതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തെ മാറ്റിയത്.

കേസില്‍ പനയഞ്ചേരി തെങ്ങുവിളയില്‍ ശശിധരക്കുറുപ്പിനെ (48) അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരുപ്രതി തഴമേല്‍ ആസിഫ് മന്‍സിലില്‍ ആസിഫി(23)ന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

ജൂണ്‍ മാസം 25ന് വൈകീട്ട് ആറുമണിയോടെ പനയഞ്ചേരിയില്‍ വെച്ചാണ് മാണിക് റോയിയെ ശശിധരക്കുറുപ്പും ആസിഫും ചേര്‍ന്ന് മര്‍ദിച്ചത്. സമീപത്തെ വീട്ടില്‍നിന്ന് കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് വരികയായിരുന്നു മാണിക് റോയി. റോഡരികിലെ കലുങ്കിലിരുന്ന ഇരുവരും തടഞ്ഞുനിര്‍ത്തി മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു.

Top