അനന്ത്‌നാഗ് ഏറ്റുമുട്ടലില്‍ സെന്യം മൂന്നു ഭീകരരെ വധിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു

army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടല്‍ സൈന്യം മൂന്നു പേരം വധിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ വര്‍ധിച്ചിച്ചു. ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെയാണ് അനന്ത്‌നാഗില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ശ്രീനഗറിലും സുരക്ഷ ശക്തിപ്പെടുത്തി. ഹകൂര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെത്തുടര്‍ന്നു തിരച്ചിലിനെത്തിയ സൈന്യത്തിനുനേരെ ഭീകരര്‍ നിറയൊഴിച്ചു. ശക്തമായി തിരിച്ചടിച്ച സൈന്യം ഭീകരരെ വെടിവച്ചു കൊല്ലുകയായിരുന്നു.

Top