സിബിഐ അന്വേഷണം സര്‍ക്കാരിനെ തകര്‍ക്കാനെന്ന് ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുളള ശ്രമമാണ് സി.ബി.ഐ. അന്വേഷണമെന്ന് സി.പി.എം. നേതാവ് ആനത്തലവട്ടം ആനന്ദന്‍. വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കീഴിലാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ അന്വേഷണം എങ്ങനെയിരിക്കും, അതുപോലെ സി.ബി.ഐ. പ്രധാനമന്ത്രിയുടെ കീഴിലുളള ഏജന്‍സിയാണ്. അതിന്റെ അന്വേഷണം എങ്ങനെ ഇരിക്കും എന്നുളളതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്നൗ സി.ബി.ഐ. പ്രത്യേക കോടതിയുടെ വിധി.

ബാബറി മസ്ജിദ് പൊളിച്ചത് തെറ്റ്, വിഗ്രഹം കൊണ്ടുവെച്ചത് തെറ്റ് എന്നു പറഞ്ഞിട്ട് പൊളിച്ചവര്‍ക്ക് തന്നെ സുപ്രീംകോടതി സ്ഥലം നല്‍കി. പാര്‍ലമെന്ററി വ്യവസ്ഥയേയും നീതിന്യായ വ്യവസ്ഥയേയും മതേതര സംവിധാനത്തേയും സകലതിനേയും തകര്‍ക്കുന്ന ഒരു സാഹചര്യമാണ് നിലവില്‍ രാജ്യത്ത് വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നതെന്നും ആനത്തലവട്ടം പറഞ്ഞു. അതുകൊണ്ട് അതുമായി ബന്ധപ്പെടുത്തി വേണം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നോട്ടുപോകേണ്ടത്.

Top