പേരില്‍ മാത്രമേ മാധൂരിന്നുളളു, ആളിത്തിരി കയ്പാ; മഞ്ജുവിനെ പ്രശംസിച്ച് അനശ്വര രാജന്‍

ഞ്ജു വാര്യരുടെ പുതിയ ചിത്രം പ്രതി പൂവന്‍ കോഴിയെ പ്രശംസിച്ച് നടി അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ഒന്നിച്ചവരാണ് മഞ്ജു വാര്യരും അനശ്വര രാജനും. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

മഞ്ജു വാര്യരുടെ പുതിയ ചിത്രം പ്രതി പൂവന്‍ കോഴിയെ പ്രശംസിച്ചുകൊണ്ടുളള നടിയുടെ പുതിയ പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയില്‍ മഞ്ജു ചേച്ചി പൊളിച്ചു എന്നു കുറിച്ചുകൊണ്ടാണ് അനശ്വര രാജന്റെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്. പേരില്‍ മാത്രമേ മാധൂരിന്നുളളു, ആളിത്തിരി കയ്പാ,മഞ്ജു ചേച്ചി, മാധുരി പൊളിച്ചു. പ്രതി പൂവന്‍ കോഴി കിടിലന്‍ എന്നാണ് അനശ്വര ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

പ്രതി പൂവന്‍ കോഴി സംവിധാനം ചെയ്തിരിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. ചിത്രത്തില്‍ വില്ലനായും റോഷന്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

https://www.facebook.com/anaswararajanofficial/posts/2469691713285649

 

Top