കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ട സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു

ദാഹരണം സുജാത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അനശ്വര രാജന്‍. താരത്തിന്റെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഇന്നും വിജയക്കുതിപ്പ് തുടരുകയാണ്. ‘തണ്ണീര്‍ മത്തന്റെ’ വിജയത്തിനൊപ്പം പ്രിയതാരം ദുല്‍ഖര്‍ സല്‍മാനെ ആദ്യമായി നേരിട്ട് കണ്ടതിന്റെ ആവേശം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് അനശ്വര.

‘എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഈ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു! കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊണ്ടുനടന്നിരുന്ന സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു!’, ദുല്‍ഖര്‍ സല്‍മാനോടൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം അനശ്വര ഫേസ്ബുക്കില്‍ കുറിച്ചു. റെഡ് എഫ്എം മ്യൂസിക് അവാര്‍ഡ്സ് വേദിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.

Top