അനസും ബ്ലാസ്റ്റേഴ്‌സ് വിടുന്നോ?; മലയാളി താരത്തെ സ്വന്തമാക്കാനെത്തുന്നത് വമ്പന്‍ ടീമുകള്‍

കൊച്ചി: മഞ്ഞപ്പടയുടെ സ്വന്തം അനസിനെ സ്വന്തമാക്കാന്‍ രണ്ടു ടീമുകള്‍ രംഗത്ത്. ബ്ലാസ്റ്റേഴ്‌സില്‍ ഏറ്റവും അധികം ആരാധകരുള്ള മലയാളി താരത്തെ ബ്ലാസ്റ്റേഴ്‌സ് വില്‍ക്കാന്‍ പോവുകയാണെ വാര്‍ത്ത വന്നിട്ട് കുറച്ചു നാളായി. ഇതിനു പിന്നാലെയാണ് പൂനെ സിറ്റിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും താരത്തെ സ്വന്തമാക്കാനായി രംഗത്തെത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നതിന് മുന്നേ തന്നെ അനസിനെ തേടി അനവധി വമ്പന്‍ ഓഫറുകള്‍ എത്തിയിരുന്നു എന്നാല്‍ ആ ഓഫറുകള്‍ നഷ്ടപ്പെടുത്തി ബ്ലാസ്റ്റേഴ്‌സിലേക്ക് അനസ് വന്നത് സ്വന്തം നാട്ടില്‍ കളിക്കുന്നതിനും ബ്ലാസ്റ്റേഴ്‌സില്‍ നില്ക്കാനുമായിട്ടാണ്.

എന്നാല്‍ താരത്തിന് പ്രകടനത്തിന് അനുസരിച്ചുള്ള അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സില്‍ കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ നിരയിലെ മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന അനസ് എടത്തൊടിക തനിക്ക് മികച്ച വാഗ്ദാനങ്ങള്‍ നല്‍കുന്ന മറ്റൊരു ക്ലബിലേക്ക് ചേക്കേറുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Top