ദേശീയ റെക്കോര്‍ഡോടെ അനസിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാംസ്ഥാനം

anas-new

ഓസ്‌ട്രേലിയ: ദേശീയ റെക്കോര്‍ഡോടെ മുഹമ്മദ് അനസിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാംസ്ഥാനം. അത്‌ലറ്റിക്‌സില്‍ പ്രതീക്ഷയുമായി ഇറങ്ങിയ മലയാളി താരം അനസ് 45.31 സെക്കന്റിലാണ് മത്സരത്തില്‍ ഫിനിഷ് ചെയ്തത്. 400 മീറ്റര്‍ ഫൈനലിലാണ് അനസ് നാലാമതായി ഫിനിഷ് ചെയ്തത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ സ്വർണ്ണം ലഭിച്ചിരുന്നു. ഹീന സിദ്ദുവാണ് മെഡല്‍ നേടിയത്. ഫൈനലിൽ 38 പോയിന്റു നേടി ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചാണ് ഹീനയുടെ സ്വർണനേട്ടം. നേരത്തെ, 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ തന്നെ മനു ഭാകറിനു പിന്നിൽ രണ്ടാമതെത്തിയാണ് ഹീന സിദ്ദു വെള്ളി നേടിയത്.

Top