ദേശീയ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയുടെ മാതാവ് നിര്യാതയായി

കൊച്ചി : ദേശീയ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയുടെ മാതാവ് കദീജ (60) നിര്യാതയായി. കബറടക്കം ബുധനാഴ്ച രാവിലെ 9.30ന് മുണ്ടപ്പലം ജുമുഅ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിച്ച അനസ് ഇത്തവണ എടികെക്കൊപ്പമാണ്.

ഏഷ്യാ കപ്പില്‍ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച അനസ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാചിന്റെ അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും കളിക്കളത്തിലിറങ്ങിയിരുന്നു. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ടീമിലെത്തിയ അദ്ദേഹം പിന്നീട് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലും കളിച്ചിരുന്നു.

Top