മലയാളികളുടെ പ്രിയതാരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: മലയാളികളുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്. ജനുവരിയില്‍ ടീമില്‍ നിന്ന് വിരമിച്ച അനസിനെ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് തിരിച്ചു വിളിക്കുകയായിരുന്നു.

ഇന്റര്‍കോണ്ടിനന്റല്‍ കപ്പിനു മുന്നോടിയായി ജൂണ്‍ 25 മുതല്‍ ആരംഭിക്കുന്ന പരീശിലന ക്യാമ്പിലേക്കാണ് താരം എത്തുന്നത്. ജൂലൈ ഏഴ് മുതല്‍ 19 വരെയാണ് ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്. അനസ് ഉള്‍പ്പെടെ നാല് മലയാളികളാണ് ടീമിലുള്ളത്. ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് അനസ് വിരമിച്ചത്.

Top