ഫുട്‌ബോള്‍ ലോകത്തെയും മലയാളികളെയും ഞെട്ടിച്ച് അനസിന്റെ വിരമിക്കല്‍ പ്രഖ്യാപനം

ഞ്ഞപ്പടയ്ക്കും ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തുനിന്ന് പുറത്തു വരുന്നത്. ഇന്ത്യന്‍ സെന്റര്‍ ബാക്കായ അനസ് എടത്തൊടിക രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് അനസ് തന്റെ ദേശിയ ടീമിലെ ഫുട്‌ബോള്‍ ജീവിതം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചത്.

ഇന്നലെ നടന്ന ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ബഹ്‌റൈനോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയതാണ് അനസിനെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്. ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ അനസ് ഇറങ്ങിയിരുന്നു.പക്ഷെ കളിയുടെ തുടക്കത്തില്‍ തന്നെ പരിക്കേറ്റത് കൊണ്ട് അനസിന് കളം വിടേണ്ടി വന്നു. ഇന്നലെ അത്തരത്തില്‍ കളം വിടേണ്ടി വന്നത് വലിയ സങ്കടം തന്നെ തരുന്നു എന്നും അത് എക്കാലത്തും തന്നെ വേദനിപ്പിക്കും എന്നും അനസ് പറഞ്ഞു. നീണ്ട കാലത്തെ പരിക്കുകള്‍ക്ക് ശേഷ. അടുത്തിടെ മാത്രമായിരുന്നു അനസിന് ഇന്ത്യന്‍ അരങ്ങേറ്റം സാധിച്ചത്.

കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണ് തന്റെ ഈ തീരുമാനം എന്ന് അനസ് എടത്തൊടിക പറഞ്ഞു. തന്നെ വിശ്വസിച്ച കോണ്‍സ്റ്റന്റൈനും അനസ് നന്ദി പറഞ്ഞു.

Top