അനസ് ഗോകുലത്തിലേക്ക്; റിപ്പോര്‍ട്ടിന് മറുപടിയുമായി ഗോകുലം ക്ലബ്

കേരള ബ്ലാസ്റ്റേഴ്‌സ് താരം അനസ് എടത്തൊടിക ക്ലബ് വിട്ട് ഗോകുലം എഫ്‌സിയിലേക്ക് പോകുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗോകുലം. അനസ് ഗോകുലം എഫ്‌സിയിലേക്കും പകരം അര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്‌സിലേക്കും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ഗോകുലം നിഷേധിച്ചിരിക്കുകയാണ്.

ക്ലബ് പ്രസിഡന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അനസിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കുന്നു എന്ന അഭ്യൂഹങ്ങള്‍ താനും അറിഞ്ഞു. പക്ഷെ അത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്. താനോ ക്ലബോ അനസുമായി ഇത്തരം ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്നും പ്രവീണ്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ പരിക്ക് കാരണം പല മത്സരങ്ങളും കളിക്കാന്‍ അനസിനായുരുന്നില്ല.

Top