വിമാനത്തില്‍ പൃഥ്വിരാജിന്റെ മകളായി അനാര്‍ക്കലി മരയ്ക്കാര്‍

നന്ദത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍.

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം വിമാനത്തില്‍ അനാര്‍ക്കലി പൃഥ്വിരാജിന്റെ മകളായി എത്തുമെന്നാണ് സൂചന.

പ്രദീപ് എം. നായര്‍ സംവിധാനം ചെയ്യുന്ന വിമാനം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.

രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്.

ദുര്‍ഗ കൃഷ്ണ, നെടുമുടി വേണു, ശാന്തി കൃഷ്ണ, സുധീര്‍ കരമന തുടങ്ങി വന്‍ താര നിര തന്നെയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

ചിത്രം നവംബര്‍ 10ന് തിയേറ്ററുകളിലെത്തും.

Top