കരൺ ജോഹർ ചിത്രം സ്റ്റുഡന്റ് ഒഫ് ദ ഇയർ 2ൽ നായികയായി അനന്യ പാണ്ഡെ എത്തുന്നു

രൺ ജോഹറിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രമാണ് സ്റ്റുഡന്റ് ഒഫ് ദ ഇയർ.

ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നതാണ്.

വരുൺ ധവാൻ,​ സിദ്ധാർത്ഥ് മൽഹോത്ര,​ ആലിയ ഭട്ട് എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ താരങ്ങൾ.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നായികയായി എത്തുന്നത് പ്രശസ്ത നടൻ ചങ്കി പാണ്ഡെയുടെ മകൾ അനന്യ പാണ്ഡെയാണ്.

കഴിഞ്ഞയാഴ്ച അനന്യ ഓഡിഷനിൽ പങ്കെടുത്തു. കരൺ ജോഹർ,​ ടൈഗർ ഷ്രോഫ്,​ ചിത്രത്തിന്റെ സംവിധായകൻ പുനീത് മൽഹോത്ര എന്നിവരും ഓ‌ഡിഷൻ സമയത്ത് ഉണ്ടായിരുന്നു.

ആദ്യ ഭാഗത്തിൽ ആലിയ പറഞ്ഞ ഡയലോഗ് അനായാസമായി അവതരിപ്പിച്ച അനന്യയെ നായികയാക്കാൻ കരൺ തീരുമാനിക്കുകയായിരുന്നു.

Top