ചെത്ത് തൊഴിലാളി യൂണിയനില്‍ ആയിരുന്നെങ്കില്‍ തച്ചങ്കരി തെങ്ങില്‍ കയറിയേനേയെന്ന് ആനത്തലവട്ടം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എംഡി ടോമിന്‍ തച്ചങ്കരിയെ അധിക്ഷേപിച്ച് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്, അന്ന് തച്ചങ്കരി ജനിച്ചിട്ടില്ലന്ന് നേതാവ് വിമര്‍ശിച്ചു. ചെത്ത് തൊഴിലാളി യൂണിയനില്‍ ആയിരുന്നെങ്കില്‍ അദ്ദേഹമിപ്പോള്‍ തെങ്ങില്‍ കയറിയേനേയെന്നും ആനത്തലവട്ടം പരിഹസിച്ചു.

തച്ചങ്കരിയെ മാറ്റാന്‍ പറയില്ല പണി മടുത്ത് ഇറങ്ങി പോകണമെന്നും ആനത്തലവട്ടം ആനന്ദന്‍ കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സി സമരപ്രഖ്യാപന കണ്‍വെന്‍ഷനിലാണ് സി.പി.എം നേതാവിന്റെ പരാമര്‍ശങ്ങള്‍.

Top