ആനന്ദ് എല്‍ റായി ചിത്രത്തിലൂടെ ധനുഷ് വീണ്ടും ബോളിവുഡിലേയ്ക്ക്

ടന്‍ ധനുഷ് വീണ്ടും ബോളിവുഡിലേയ്ക്ക്. ഹൃത്വിക് റോഷനും സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലൂടെയാണ് ധനുഷ് വീണ്ടും ബോളീവുഡിലേയ്ക്ക് ചേക്കേറുന്നത്.

ആനന്ദ് എല്‍ റായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ആനന്ദ് എല്‍ റായിയുടെ തന്നെ രാഝന എന്ന ചിത്രമായിരുന്നു ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രം. 2015ല്‍ അമിതാഭ് ബച്ചനൊപ്പം ഷമിതാഭ് എന്ന ചിത്രത്തിലും ധനുഷ് അഭിനയിച്ചു.

Top