എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്; അവാര്‍ഡ് സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന്. സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ്അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം. വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

കേന്ദ്ര കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും വയലാര്‍ അവാര്‍ഡും നേടിയിട്ടുള്ള ആളാണ് ആനന്ദ്. അദ്ദേഹത്തിന്റെ അഭയാര്‍ഥികള്‍, ആള്‍ക്കൂട്ടം, മരുഭൂമികള്‍ ഉണ്ടാകുന്നത്, മരണസര്‍ട്ടിഫിക്കറ്റ്, ഗോവര്‍ധന്റെ യാത്രകള്‍, ഒടിയുന്ന കുരിശ്, നാലാമത്തെ ആണി തുടങ്ങിയ കൃതികള്‍ ഏറെ പ്രശസ്തങ്ങളാണ്.സാഹിത്യകാരന്‍ എന്നതിനൊപ്പം രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര വിശകലനങ്ങളിലൂടെ സമകാലിക സമൂഹത്തെ ആഴത്തില്‍ രേഖപ്പെടുത്തിയ ചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം.

Top