ഐസിഐസിഐ ബിസിനസ് മേധാവിയായി ആനന്ദ് സിംഗിയെ നിയമിച്ചു

മുംബൈ: ഐസിഐസിഐ ലൊംബാര്‍ഡിന്റെ റീട്ടെയില്‍-ഗവണ്‍മെന്റ് വിഭാഗങ്ങളിലെ ബിസിനസ് മേധാവിയായി ആനന്ദ് സിംഗിയെ നിയമിച്ചു.

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍ സിഇഒ ആയും ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊമേഴ്സ് ബിരുദധാരിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാണ്. കമ്പനിയുടെ റീട്ടെയില്‍, ഡിജിറ്റല്‍, സര്‍ക്കാര്‍ ബിസിനസ് എന്നീ മേഖലകള്‍ ഇനി ആനന്ദ് സിംഗിയുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തിക്കുക.

ബിസിനസ് ഓപ്പറേഷന്‍സ്, വിപണനം, വില്പന, വിതരണം തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള സിംഗി നേരത്തെ പത്തുവര്‍ഷത്തോളം ഐസിഐസിഐ ലൊംബാര്‍ഡില്‍ ജോലി ചെയ്തിരുന്നു.

Top