രാ​ഹു​ല്‍ ഗാ​ന്ധി​യോ​ടു​ള്ള പ​ക കാ​ര​ണം മോ​ദി​ക്കു ക​ണ്ണു​കാ​ണാ​താ​യെ​ന്ന് കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ

rahul2

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് മു​സ്ലിം പാ​ര്‍​ട്ടി​യാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. രാ​ഹു​ല്‍ ഗാ​ന്ധി​യോ​ടു​ള്ള പ​ക കാ​ര​ണം മോ​ദി​ക്കു ക​ണ്ണു​കാ​ണാ​താ​യെ​ന്നും മോ​ദി​യു​ടെ രോ​ഗം പി​ടി​ച്ച മാ​ന​സി​കാ​വ​സ്ഥ രാ​ജ്യ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. വ​സ്തു​ത​യും ച​രി​ത്ര​വും മ​റ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തെ​ന്നും ആ​ന​ന്ദ് ശ​ര്‍​മ പ​റ​ഞ്ഞു.

ച​രി​ത്ര​ങ്ങ​ള്‍ മ​റ​ന്ന് സ്വ​ന്തം ച​രി​ത്ര​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മോ​ദി ന​ട​ത്തു​ന്ന​തെ​ന്ന് ആ​ന​ന്ദ് ശ​ര്‍​മ കു​റ്റ​പ്പെ​ടു​ത്തി. മ​ഹാ​ത്മാ ഗാ​ന്ധി, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു, സ​ര്‍​ദാ​ര്‍ പ​ട്ടേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി​യ പാ​ര്‍​ട്ടി​യെ കു​റി​ച്ചാ​ണ് വ​സ്തു​ത​ക​ള്‍ മ​റ​ച്ചു​വെ​ച്ച്‌ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ​യും പേ​രി​ല്‍ മോ​ദി​യും ബി​ജെ​പി​യും നു​ണ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് മാ​ധ്യ​മ വി​ഭാ​ഗം മേ​ധാ​വി ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജെ​വാ​ല പ​റ​ഞ്ഞു. വ​രു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ തോ​ല്‍​വി മോ​ദി മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ല്‍ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കാ​നാ​ണ് മോ​ദി​യും കൂ​ട്ട​രും ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​സം​ഗ​ഡി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​ണ്‍​ഗ്ര​സ് മു​സ്ലീം പാ​ര്‍​ട്ടി​യാ​ണെ​ന്ന് ആ​രോ​പി​ച്ച​ത്.

Top