ട്രംപിന് വേണ്ടി ഹൗഡി മോദി പരിപാടിയില്‍ വോട്ടഭ്യര്‍ഥിച്ച മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

anandh sharma

മുംബൈ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ഹൗഡി മോദി പരിപാടിയില്‍ വോട്ടഭ്യര്‍ഥിച്ച നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരകനായല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് പോയതെന്ന് മോദി മനസിലാക്കണമെന്ന് അദ്ദേഹം തുറന്നടിച്ചു.

മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന വിദേശ നയത്തെയാണ് മോദി ലംഘിച്ചത്. ട്രംപിന് വേണ്ടി പ്രചരണം നടത്തിയത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പരമാധികാര ജനാധിപത്യ ബന്ധത്തിന് വിഘാതമാണെന്നും ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇന്ത്യ-അമേരിക്കന്‍ ജനത മോദിക്ക് നല്‍കിയ വരവേല്‍പ്പായ ഹൗഡി മോദി വലിയ വിജയമായി മാറിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോദി എന്ന പരിപാടി.

Top