കിഡംബി ശ്രീകാന്തിന് സമ്മാനമായി ആനന്ദ് മഹീന്ദ്രയുടെ ടിയുവി 300 മോഡല്‍

സ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായ കിഡംബി ശ്രീകാന്തിന് സമ്മാനമായി ടിയുവി 300 മോഡല്‍.

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എസ്.യു.വി ശ്രേണിയില്‍ മഹീന്ദ്രയുടെ മുന്‍നിര മോഡലാണ്TUV 300.

ഒളിമ്പിക്‌സ് ചാമ്പ്യനായ ചൈനയുടെ ചെന്‍ ലോങ്ങിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം ചൂടിയത്.

നന്ദി അറിയിച്ചു കൊണ്ട് ശ്രീകാന്ത് ആനന്ദ് മഹീന്ദ്രയ്ക്ക് തിരിച്ചും ട്വീറ്റ് ചെയ്തിട്ടുണ്ട്.

5 ലക്ഷം രൂപ ശ്രീകാന്തിന് സമ്മാനമായി നല്‍കുമെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ശര്‍മ പ്രഖ്യാപിച്ചിരുന്നു.

അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റില്‍ ക്രിക്കറ്റിന് ലഭിക്കുന്ന പരിഗണനയുടെ ചെറിയൊരംശം പോലും ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അഭിമാനിക്കാവുന്ന വിജയം കാഴ്ച്ച വച്ച ശ്രീകാന്തിന് വെറും 5 ലക്ഷം മാത്രമാണ് ലഭിച്ചതെന്നും കാണിച്ച് ഒരു ആരാധകന്‍ അയച്ച മറുപടിക്കു ശേഷമാണ് ആനന്ദ് മഹീന്ദ്ര സമ്മാനം നല്‍കുന്ന കാര്യം അറിയിച്ചത്.

ബോക്‌സി ലുക്ക് സബ്‌ഫോര്‍ മീറ്റര്‍ എസ്.യു.വികളിലൊന്നായ TUV 300 ന് 7.56 ലക്ഷം രൂപ മുതല്‍ 9.93 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

Top