അഗ്നിവീറുകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

ഡല്‍ഹി: അഗ്നിവീറുകള്‍ക്ക് തൊഴില്‍ വാ​ഗ്ദാനവുമായി മഹീന്ദ്ര ​ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അഗ്നിപഥിനെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾ വളരെ വേദനിപ്പിക്കുന്നതാണ്.

പദ്ധതിയിലൂടെ അ​ഗ്നിവീരന്മാര്‍ ആര്‍ജിക്കുന്ന അച്ചടക്കവും കഴിവും ഊര്‍ജ്ജ്വസ്വലരായി തൊഴിലെടുക്കാന്‍ പ്രാപ്തരാക്കും . പദ്ധതിയുടെ കീഴില്‍ പരിശീലനം ലഭിച്ച ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് അതീവ താല്‍പ്പര്യമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

രാജ്യത്ത് അ​ഗ്നിപഥിനെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിവിധ സംഘടനകള്‍ ഇന്ന് രാജ്യത്ത് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം നടക്കുന്നുണ്ട്. സംഘടനകളുടെ പേര് വിവരങ്ങള്‍ ഇല്ലാതെയാണ് പ്രചാരണം.

Top