ആനന്ദ് അംബാനി-രാധിക വിവാഹം ജൂലായില്‍; അതിഥികളായി ബില്‍ ഗേറ്റ്‌സും സക്കര്‍ബര്‍ഗും

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടേയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റേയും വിവാഹം ജൂലായ് 12-ന് മുംബൈയില്‍ നടക്കും. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങി നിരവധി പ്രശസ്തരായ വ്യക്തികള്‍ വിവാഹത്തില്‍ പങ്കെടുക്കും.

മാര്‍ച്ച് മുതല്‍ വിവാഹാഘോഷങ്ങള്‍ക്ക് തുടങ്ങും. ജാംനഗറിലെ അംബാനി കുടുംബത്തിന്റെ ഫാം ഹൗസിലാകും ആഘോഷങ്ങള്‍. കൂടാതെ റിലയന്‍സ് ടൗണ്‍ഷിപ്പിലും വിവിധ വിഐപി ഗസ്റ്റ് ഹൗസുകളിലും നടക്കുന്ന ആഘോഷങ്ങളില്‍ 1200-ല്‍ കൂടുതല്‍ അതിഥികള്‍ പങ്കെടുക്കും. നിരവധി കലാകാരന്‍മാര്‍ അണിനിരക്കുന്ന വലിയ പരിപാടിയാണ് ഒരുക്കുന്നത്.

ഗുജറാത്തിലെ കച്ച്, ലാല്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നെയ്ത്തുകാരാണ് ഇരുവരുടേയും വിവാഹവസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നേരിട്ടെത്തി നിത അംബാനി നെയ്ത്തുകാരുമായി സംസാരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ ജാംനഗറില്‍ വിവാഹത്തിന്റെ ആദ്യ ഔദ്യോഗിക ക്ഷണക്കത്ത് തയ്യാറാക്കുന്ന കംകോത്രി എന്ന ചടങ്ങ് നടന്നിരുന്നു. അംബാനി കുടുംബത്തിന്റെ ഫാം ഹൗസില്‍ നടന്ന ചടങ്ങില്‍ ഫ്‌ളോറല്‍ ലെഹംഗയാണ് രാധിക ധരിച്ചത്. തിരഞ്ഞെടുത്ത തിയ്യതിയില്‍ വിവാഹം മംഗളകരമായി നടക്കുന്നതിന് അനുഗ്രഹം തേടുകയെന്നതാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്.

2022 ഡിസംബറില്‍ രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രാനാഥ്ജി ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചടങ്ങിന്റെ ചിത്രങ്ങളും സാമൂഹികമാധ്യമത്തില്‍ നിറഞ്ഞിരുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മെര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡില്‍

Top