ബിജു മേനോന്റെ ആനക്കള്ളന്‍ ഒക്ടോബര്‍ 18ന് തിയേറ്ററുകളിലേക്ക്

ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ആനക്കള്ളന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും. പഞ്ചവര്‍ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുരേഷ് ദിവാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്.സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വന്‍ താരനിര തന്നെ ആനകള്ളനില്‍ അണിനിരക്കുന്നുണ്ട്.

Top