പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ 1997ലെ അനാക്കോണ്ടയുടെ പുനരാവിഷ്‌കാരം

1997ല്‍ പ്രദര്‍ശനത്തിന് എത്തിയ അനക്കോണ്ട എന്ന സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്വീകാര്യത ഏറ്റുവാങ്ങിയ ചിത്രമാണ്. വലിയ ഹിറ്റ് സമ്മാനിച്ച ചിത്രത്തിന് പിന്നീട് തുടര്‍ച്ചകളുണ്ടായെങ്കിലും അതൊന്നും ആദ്യ സിനിമയുടെ വിജയം കൈവരിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ കിട്ടിയ വാര്‍ത്തയനുസരിച്ച് 1997ലെ അനാക്കോണ്ടയുടെ തന്നെ പുനരാവിഷ്‌കാരം ഒരുങ്ങിയേക്കും എന്നാണ്. അതിനുള്ള ഒരുക്കങ്ങള്‍ സോണി സ്റ്റുഡിയോ തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അനക്കോണ്ടയുടെ പുനരാവിഷ്‌കാരത്തിന് സോണി സ്റ്റുഡിയോ തിരക്കഥാകൃത്തിനെ കണ്ടെത്തി. സ്‌നൊ വൈറ്റ് ആന്‍ഡ് ഹണ്ട്‌സ്മാന്റെ എഴുത്തുകാരന്‍ ഇവാന്‍ ഡൊഗര്‍ട്ടിയാണ് അനക്കോണ്ടയുടെ പുനരാവിഷ്‌കാരത്തിന് തിരക്കഥ എഴുതുന്നത്. സംവിധായകനെപ്പറ്റിയോ അഭിനയതാക്കളെപറ്റിയോ ഉള്ള വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിടിടില്ല.

Top